ജെ ലോറൻസ്ഇതിഹാസ നായകൻ
ഊർജ്ജസ്വലനും അർപ്പണബോധവുമുള്ള മുന്‍ സൈനികനും, ഇഞ്ചിയറിംഗ്
വിദഗ്ധനും പണ്ഡിതനുമായ ജെ. ലോറൻസ്, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക സമാധാനം തുടങ്ങി എല്ലാ സ്വാധീന മേഖലകളിലും സദാചാര
ധർമ്മമനുസരിച്ച് ഇടപെടുന്ന ഒരു ബഹുമുഖ പ്രതിഭയാണ്.
ദേശസ്നേഹത്താൽ പ്രചോദിതനായ അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ ചേരുകയും തൻ്റെ
മാതൃരാജ്യത്തിൻ്റെ സംരക്ഷണത്തിനായി രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിക്കുകയും
ചെയ്തു. വ്യക്തിപരമായ ധൈര്യവും ധീരമായ സ്വഭാവവും
സത്യസന്ധതയും കരസേനയിലെ മുതിർന്ന നേതൃത്വത്തിൻ്റെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന്
നേടിക്കൊടുത്തു.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം, " നിങ്ങൾ ഇന്ന് എന്ത് ചെയ്യുന്നു അതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ഭാവി" എന്ന മഹാത്മാഗാന്ധിയുടെ സന്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തൊഴിലില്ലാത്തവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി അദ്ദേഹം ഒരു സംഘടന രൂപീകരിച്ചു. പുണ്യ അയ്യാ വൈകുണ്ഠ സ്വാമികളുടെയും കാമരാജരുടെയും പാത പിന്തുടർന്ന്, ദരിദ്രരോടും പ്രതികരണശേഷി ഇല്ലാത്തവരോടും, പ്രത്യേകിച്ച് അധഃസ്ഥിത ജനതയ്ക്കും അവരുടെ ഉന്നമനത്തിനുമായി അദ്ദേഹം മനുഷ്യസ്നേഹം പ്രചരിപ്പിക്കുന്നു. ലയൺസ് ഇൻ്റർനാഷണലിൻ്റെ സജീവ അംഗവും ഭാരവഹിത്വങ്ങളും വഹിക്കുന്നു. അദ്ദേഹത്തിനു വിവിധങ്ങളായ 50 ലേറെ പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. അടുത്തകാലത്തായി മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ദേശീയ പുരസ്കാരവും ഫലകവും ഭാരത് സേവക് സമാജ് നല്‍കി ആദരിച്ചിട്ടുണ്ട്.
കേരളത്തിൽ താമസിക്കുന്ന നാൽപ്പത് ലക്ഷത്തിലധികം നാടാർ സമുദായ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന കേരള നാടാർ മഹാജന സംഘത്തിൻ്റെ (കെ.എൻ.എം.എസ്) സംസ്ഥാന പ്രസിഡൻ്റാണ് ജെ ലോറൻസ്. മുൻഗാമികളെ അപേക്ഷിച്ച് കെ.എൻ.എം.എസിൻ്റെ ഏറ്റവും വിപ്ലവകാരിയായ നേതാവായി അദ്ദേഹത്തെ സമുദായം കാണുന്നു. ശക്തമായ പ്രേരണ, അനുഭാവപൂർണമായ സമീപനം, ഫലപ്രദമായ ആശയവിനിമയം എന്നിവയിലൂടെ, മതപരമായി ഭിന്നിച്ച സമൂഹത്തെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വീണ്ടും ഏകീകരിക്കാൻ കഴിഞ്ഞു.
വിവിധ മതത്തിലും ജാതികളിലുള്ളവരും അടക്കം ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം സൌമ്യമായി ഇടപഴകുകയും വിവിധ രാഷ്ട്രീയ സംഘടനകളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നു. ജെ ലാറൻസിൻ്റെ പ്രകാശമാനമായ വ്യക്തിത്വം, ശുദ്ധമായ ഇച്ഛാശക്തി, നയിക്കുവാനുള്ള കഴിവ്, ടീം വർക്ക്, സ്വതന്ത്ര ദർശനങ്ങൾ, തന്ത്രപരമായ ചിന്ത, ദീർഘവീക്ഷണം, നേതൃത്വം, അനുയായി മനോഭാവം, അങ്ങനെ പലതും അദ്ദേഹത്തെ ഒരു ശക്തനായ നേതാവായി വിശേഷിപ്പിക്കുന്നു.
ഗാന്ധിയൻ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന, അയ്യാ വൈകുണ്ട സ്വാമികൾ, കാമരാജ് നാടാർ എന്നീ പൂർവികരുടെ പാത പിന്തുടരുന്ന തികഞ്ഞ ഗാന്ധിയൻ. KNMS സ്ഥാപക നേതാവായി ആദരിക്കുന്ന ശ്രീ എം കുഞ്ഞുകൃഷ്ണന്‍ നാടാര്‍ കാട്ടിയ പാതയിലൂടെ അദ്ദേഹത്തിൻറെ ആശയങ്ങളെ പിന്തുടർന്ന കെ എൻ എം എസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ അംഗമായി. . കെ എൻ എം എസ് റസ്സല്‍പുരം ശാഖ രൂപീകരിച്ച് സമുദായത്തോടുള്ള വിവേചനങ്ങൾക്കെതിരെ പടപൊരുതി നാടാർക്ക് വ്യക്തി ബഹുമാനം നേടിക്കൊടുത്ത അജയ്യൻ. തന്റെ ജീവിതം ജനിച്ച നാടിനും ഭാരതമാതാവിനും സമർപ്പിച്ച രാജ്യത്തെ സംരക്ഷിക്കുവാൻ ഇന്ത്യൻ ആർമിയിൽ ചേർന്നു. തന്റെ യൌവ്വന കാലം ഭാരതത്തിൻറെ അതിർത്തി കാക്കുവാൻ സമർപ്പിച്ച ധീര സൈനികൻ. സൈനിക ജീവിതം കഴിഞ്ഞ് തിരിച്ചെത്തി നാടിനെയും നാട്ടുകാരെയും സേവിക്കുവാനായി കേണൽ സെക്യൂരിറ്റീസ് എന്ന സ്ഥാപനം തുടങ്ങി. സമുദായത്തില്‍ ഉള്ളവർക്കും ഇതര സമുദായക്കാർക്കും ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകി കുടുംബങ്ങളുടെ താങ്ങും തണലുമായി നിൽക്കുന്നു
കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയും നിർധനർക്ക്
സഹായം, ആതുരസേവനം, പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടം നൽകിയും അന്നദാനം മുതൽ
സാന്ത്വന പ്രവർത്തനങ്ങൾ വരെ വ്യാപിപ്പിച്ച മുന്നേറുന്ന അജയ നേതാവ്. അശരണരായ സമൂഹത്തെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്ന വ്യക്തി. പാര്‍പ്പിടമില്ലാത്ത
പത്തോളം ആശരണര്‍ക്ക് വീട് വച്ച് നല്‍കി.
ഇപ്പോള്‍ അടുത്ത വീടിനായി ശ്രമിക്കുന്നു.
ദൂരദേശങ്ങളില്‍ നിന്നും വരുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് അഭയം നല്‍കി അവരുടെ
ചികിത്സക്കുവേണ്ടി സഹായങ്ങള്‍ സമുദായ
സംഘടന മുഖാന്തിരം നല്‍കി വരുന്നു. തന്റെ
ജീവിതം ആതുര സേവനത്തിനും ആശരണര്‍ക്കും
വേണ്ടി മാറ്റിവച്ചു നിസ്സഹായരായവര്‍ക്ക്
തന്നാല്‍ കഴിയുന്ന സഹായം തനുള്ളതുവരെ നല്‍കും എന്ന് പ്രത്ന്ജയെടുത്ത് മുന്നേറുന്ന ഒരു സദ്ഭാവനയുടെ
ഉടമയാണ് ശ്രീ ജെ ലാറന്‍സ്.
KNMS കമ്മറ്റി ഭാരവാഹികളെയും അംഗങ്ങളെയും
ബഹുമാനിക്കുകയും അഭിപ്രായ സ്വാതന്ത്ര്യവും സംഘടനയിൽ അവതരിപ്പിച്ച സംഘാടകൻ ശ്രീ
ജലോറൻസ്. അധികാരമേറ്റ ഉടൻ മുൻഗാമികളുടെ ഭവനങ്ങൾ സന്ദർശിച്ച അവർക്ക് ആദരവും ഫലകവും താമ്ര
പത്രവും നൽകി ബഹുമാനിച്ച അധ്യാപൂർവ്വ
സ്വഭാവ വിശേഷണത്തിനുടമ. പകലന്തിയോളം സമുദായത്തിനും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി
പ്രവർത്തിച്ച ആദരവും ബഹുമാനവും നേടിയ ശ്രീമാൻ ലോറൻസ് സമുദായത്തിന് ആരാധ്യനാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിന്റെ
ഭാഗമായി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്, ഫലകങ്ങൾ, കീർത്തി പത്രങ്ങൾ നൽകി
ആദരിക്കുന്ന സമുദായ സ്നേഹി. KNMS ശാഖകൾ പുനസംഘടിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സമുദായ ശാക്തീകരണം
നടത്തുവാൻ അഹോരാത്രം പണിപ്പെടുന്ന വ്യക്തിയും സമുദായ സ്നേഹിയും.
നാടാര്‍ സമുദായത്തിന്റെ അവകാശങ്ങളിൽ പ്രധാനമായ
വിദ്യാഭ്യാസ സംവരണവും ഹരിഹരൻ നായർ കമ്മീഷൻ
റിപ്പോർട്ടും പുറത്താക്കുന്നതിനുവേണ്ടി നാടാർശക്തിയെ ഏകോപിപ്പിച്ച് നാടാർ സംയുക്ത
സമിതി രൂപീകരിക്കുന്നതിനു മുൻനിരയിൽ
നിന്ന് അതിൻറെ അധ്യക്ഷനായി. നാടാർ
സമുദായത്തിന് അർഹമായ പ്രാധിനിധ്യം വിദ്യാഭ്യാസത്തിൽ നൽകണമെന്ന് കാണിച്ച്
മുഖ്യമന്ത്രിക്കും വകുപ്പുകൾക്കും നിവേദനം നൽകി. കുലുങ്ങാത്ത ഭരണകൂടത്തിന്
മുന്നറിയിപ്പ് എന്ന നിലയിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമുദായത്തെ കൂട്ടി ധർണ നടത്തി.
അർഹമായ അവകാശങ്ങൾ ജാതി സെൻസസിലൂടെ മാത്രമേ
നേടിയെടുക്കാൻ കഴിയുകയുള്ളൂ എന്ന് തിരിച്ചറിവിനാൽ 63
പിന്നോക്ക സംഘടനകൾക്ക്
ഒപ്പം ചേർന്ന് സെക്രട്ടറിയേറ്റ് പഠിക്കൽ രാപ്പകൽ സമരം നടത്തി. സമുദായത്തിന് അർഹമായവ
ലഭിക്കേണ്ടതിന് ഇടതുപക്ഷ വലതുപക്ഷ ഓഫീസുകൾ ഭാരവാഹികളോടൊപ്പം കയറിയിറങ്ങി.
സ്ഥാനാർത്ഥികളെ സ്വന്തം ഓഫീസിൽ വിളിച്ചുവരുത്തി ആവശ്യങ്ങൾ അക്കമിട്ട് നൽകി
വിവരിച്ച ധീര നേതാവ്. വയനാടിലെ ഹൃദയഭേദകമായ കാഴ്ച വേദനിപ്പിച്ചതിനാൽ സ്വന്തം
നിലയിൽ സഹായിക്കാൻ സമുദായത്തെ കൂട്ടി പ്രവര്‍ത്തിച്ച സമുദായ നേതാവ്.
ഇങ്ങനെ വ്യത്യസ്ഥ തുറകളില്‍ താന്‍ പിറന്ന സമുദായത്തിനും ഇതര പിന്നോക്ക സമുദായങ്ങള്‍ക്കും ആശരണര്‍ക്കും തുണയായി പ്രവര്‍ത്തിക്കുന ഒരു അനിഷെദ്യ നേതാവാണ് ശ്രീമാന്‍ ജെ ലോറന്‍സ്.
Wife - Smt Rema Lawrance
Son - Mr Vipin Lawrance
Wife - Smt Deepthi
Son - Mr Jithin Lawrance
Wife - Smt Sweta Singh
-0- .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ