ജാതി സെൻസസ് അനിവാര്യം - കേരള നാടാര്‍ മഹാജന സംഘം (KNMS)

(KERALA NADAR MAHAJANA SANGHAM (KNMS): നാടാര്‍ സമുദായത്തിന്‍റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി 1964-ല്‍ സ്ഥാപിതമായി)

****05/64 **** கேரள நாடார் மகாஜன சஙகம் (கெ .என் .எம் .எஸ் )

KERALA NADAR MAHAJANA SANGHAM (KNMS)
केरला नाडार महाजन संघम (के I एन I एम् I एस)
Website : www.knmskerala.org/ [email: knmskeralaho@gmail.com]/ ( Phone HO : 0471-2995924,91- 8590357041)
Regn No : 05/64, HO - Kunjukrishnan Nadar Memorial Building,Vazhuthacaud, Thiruvananthapuram,Kerala - 695014

KNMS ഹെഡ് ഓഫീസ് വഴുതക്കാട് തിരുവനന്തപുരം

ജാതി സെൻസസ് അനിവാര്യം

 സാമൂഹ്യ നീതി ജനസംഖ്യാനുപാതികമായി വിതരണം

സാധ്യമാക്കാൻ ജാതി സെൻസസ് അനിവാര്യം 

ചരിത്രപരമായി   ജാതി എന്നത് ഭാരതീയ ജനസമൂഹത്തിന്‍റെ അഭാജ്യ  ഘടകമാണ്.ഭരണഘടനയുടെ ആർട്ടിക്കിൾ 340 സാമൂഹികമായും വിദ്യാഭ്യാസപരമായും അതുപോലെ നഗര-ഗ്രാമീണ മേഘലകളിലും  പിന്നോക്കം  നിൽക്കുന്ന   വിഭാഗങ്ങളുടെ അവസ്ഥകൾ അന്വേഷിക്കാനും അസമത്വം ഇല്ലാതാക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നു.  ഇതനുസരിച്ച് ഭാരതത്തിൽ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ പൌരന്മാര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ തുല്യത ലക്ഷ്യം വച്ചായിരുന്നു സർക്കാർ 2011-ല്‍ ജാതി സെൻസസ് നടത്തിയത്.   ഈ കണക്കെടുപ്പ് പ്രകാരം ഭാരതത്തിലെ 63 ശതമാനം ജനങ്ങളും ഒന്നുകിൽ മറ്റു പിന്നോക്ക ജാതിക്കാർ (ഒ.ബി.സി) അല്ലെങ്കിൽ അങ്ങേയറ്റം പിന്നോക്ക ജാതിക്കാർ (ഈ. ബി.സി ) ആയിരുന്നു.  കേരളത്തിലെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. 2011- ലെ ജാതി സെൻസസിനു ശേഷം 13 വർഷം ആകുന്നുവെങ്കിലും ഇന്നും ഈ രണ്ടു വിഭാഗങ്ങളിലും ഉള്ള ജനങ്ങൾക്ക് വിവേചനമല്ലാതെ ജനസംഖ്യാനുപാതമനുസരിച്ച് അര്‍ഹിക്കുന്ന  ആനുകൂല്യങ്ങളും അംഗീകാരങ്ങളും നാളിതു വരെ ലഭിച്ചിട്ടില്ല എന്നത് ഒരു  ദുഃഖസത്യം മാത്രമാണ്.




കണക്കുകള്‍  അനുസരിച്ചു ഭാരതത്തിൽ പ്രബലജാതികൾ 15- 20 ശതമാനവും എന്നാല്‍ പാർശ്വവൽക്കരിക്കപ്പെട്ട ജനജാതികൾ ജനസംഖ്യയുടെ 63% മുതല്‍ 84%വുമാണെന്ന് പഠനങ്ങള്‍ പ്രതിപാദിക്കുന്നു. സർക്കാർ ജോലികൾ, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ഏകദേശം 50% പേരില്‍ മാതമാണ് ക്രോടീകരിച്ചിരിക്കുന്നത്. പ്രബല ജാതികളുടെ ചെറിയൊരു  വിഭാഗം രാഷ്ട്രീയം മുതൽ മാധ്യമങ്ങൾ, ബിസിനസുകൾ എല്ലാം ചേര്‍ത്ത് സമ്പത്ത് മുഴുവന്‍ കയ്യടക്കിവച്ചിരിക്കുകയാണ്.  പഠനങ്ങൾ വെളിപ്പെടുത്തുന്നത്  ദരിദ്രരും സമ്പന്നരും  തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതായാണ്.  രാജ്യത്തിന്റെ സമ്പത്തില്‍   65 % വും  ഏകദേശം 5% പേരുടെ കയ്യിലാണെന്ന് 2023ലെ ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇന്നും അഴുക്കുചാലുകൾ വൃത്തിയാക്കുന്നതും  അപകടസാധ്യത കൂടിയ ജോലികൾ ചെയ്യുന്നതും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണ്.   

കേരളത്തിൽ ദളിതരും  പാർശ്വവൽക്കരിക്കപ്പെട്ടവരും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു.   സവർണർ, ദളിതർ ,സമ്പത്തുള്ളവര്‍ സമ്പത്തില്ലാത്തവർ എന്നിങ്ങനെ സമൂഹത്തില്‍ വേര്‍തിരിവ് വര്‍ദ്ധിച്ചു വരുന്നു. ഉന്നത വിദ്യാഭ്യാസം, പൊതുമേഖലാ സ്ഥാപനങ്ങള്‍, തൊഴിൽ മേഘലകള്‍, നിയമനിർമ്മാണത്തില്‍ പ്രാധിനിത്യം എന്നിവ  ദളിതർ ആദിവാസികൾ മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവര്‍ക്ക് ഇന്നും അപ്രാപ്യമാണ്. 

കേരളത്തിൽ സാമ്പത്തിക സാമൂഹിക വിടവ് ഇന്ന് വളരെ വര്‍ധിച്ചിട്ടുണ്ട് .  ഭരണനീതി, ആചാരങ്ങൾ,  പാരമ്പര്യങ്ങൾ, ജീവിതശൈലി, അടിമത്വം, തൊട്ടുകൂടായ്മ, അശുദ്ധി തുടങ്ങിയ സാമൂഹ്യ തിന്മകൾ ഇന്നും നിലനിൽക്കുന്നു. ഇവ നാം മാധ്യമങ്ങളിലൂടെ നിരന്തരം അറിഞ്ഞുകൊണ്ടിരിക്കുന്നു. ജനതതിയില്‍  കൂടുതലും തകർന്ന മനുഷ്യരാണ്.  പട്ടികജാതി, പട്ടികവർഗം,മറ്റു പിന്നോക്ക ജാതിക്കാര്‍  ഇന്നും പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാകുന്നു. തുല്യ നീതി അപ്രാപ്യമായി വരുന്നു. ദരിദ്രര്‍ക്കും രാഷ്ട്രീയ സ്വാധീനമില്ലത്തവര്‍ക്കും നീതി ലഭ്യമാകുവാന്‍  സവര്‍ണ്ണ ഉദ്യോഗ-രാഷ്ട്രീയ കൂട്ടുകെട്ട്  വിഘാതമാകുന്നു. ഫ്യൂഡൽ ബന്ധങ്ങളുടെ അടിസ്ഥാന സാമൂഹിക സാമ്പത്തിക ഘടകങ്ങളിൽ പ്രധാനമായ  ചൂഷണം, പ്രാദേശിക ഒറ്റപ്പെടൽ, പാർപ്പിട വേർതിരിവ്, സാമ്പത്തിക നഷ്ടം, രാഷ്ട്രീയ കീഴ്വഴക്കം, സാംസ്കാരിക അധപതനം  എന്നിവയുടെ ഇരകൾ  ഇങ്ങനെ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളാണ് അനുഭവിക്കുന്നത്. കൂലിപ്പണിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, മരം കയറ്റക്കാർ, അലക്കുകാർ, കൊല്ലപ്പണിക്കാർ,ആശാരിമാര്‍, കെട്ടിട നിര്‍മ്മാണം  തുടങ്ങി ഇന്നും ഇവർ പാരമ്പര്യ ജോലികളിലല്ലാതെ മുന്നോട്ടു  പോകാന്‍ കഴിയുന്നില്ല. എല്ലാ ക്ഷേത്രങ്ങളിലും ഇവര്‍ക്ക് പ്രവേശനവുമില്ല. ജാതിമേലുള്ള വിവേചനവും അർഹതകൾ കേൾക്കുന്ന അവസരങ്ങളിൽ സവര്‍ണ്ണരെന്നു കരുതുന്നവരുടെ  അവഹേളനങ്ങളുടെ പരമ്പരകളും സാക്ഷര കേരളത്തിൽ ആവർത്തിക്കുന്നത് മാധ്യമങ്ങളിലൂടെനാം നിരന്തരം അറിഞ്ഞു കൊണ്ടിരിക്കുന്നു.

 

ജാതി  സെൻസസ് സാമൂഹ്യനീതിയിലേക്കുള്ള ആദ്യപടിയാണ്. ഒരു സമൂഹത്തിൻറെ സാമൂഹികവും സാമ്പത്തികവുമായ നിജസ്ഥിതി അറിയാതെ കൃത്യമായി പദ്ധതികൾ തയ്യാറാക്കുക അസാധ്യമാണ്. രാജ്യത്തിൻറെ അഭിവൃത്തിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യപങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗമാണ്   ജാതി സെൻസസ്.  ജാതി അടിസ്ഥാനമാക്കിയുള്ള   വിവര ശേഖരണം പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്തി നയ രൂപീകരണത്താല്‍ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.  അങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം ഉറപ്പാക്കാന്‍ജാതി സെൻസസ് മുഖേന കഴിയുന്നതാണ്.ജാതിപരമായ അസമത്വം ഇന്നു വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തിക മേഖല എന്നിവിടങ്ങളിൽ അത്യധികം  നിലനിൽക്കുന്നു.  ആയതിനാല്‍ എല്ലാ  മേഖലയിലും ജാതി സംവരണം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 


 KNMS എല്ലാ മേഖലയിലും ജാതിസംവരണത്തിനു  വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ്.  ജനങ്ങള്‍ക്ക്‌ വാഗ്ദാനങ്ങള്‍  നല്‍കി രാഷ്ട്രീയക്കാർ വോട്ടുബാങ്ക് എന്നത് മാത്രം കണക്കാക്കി പ്രീണിപ്പിച്ച് വോട്ടു നേടി വിജയിച്ചാല്‍ പിന്നെ പുറം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥ  കണ്ടുകൊണ്ടിരിക്കുന്നു.   പിന്നോക്ക ജാതികളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഭൂരിഭാഗവും ഈ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമല്ല. ടി പിന്നോക്ക ജാതിക്കാരുടെ സമുദായ സംഘടനകളുമായി ഞങ്ങള്‍ നിരന്തര സംബര്‍ക്കത്തിലേര്‍പ്പെടുകയും ഈ വിഷയത്തിന്മേല്‍  അവരുടെ പൂര്‍ണ്ണ പിന്തുണ  വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ രാജ്യത്തിന്റെ പുരോഗതി എല്ലാ വിഭാഗം ജനതക്കും തുല്യമായി ലഭിക്കണമെങ്കില്‍ ഭരണാധികാരികള്‍   മുൻകൈഎടുത്തു ജാതി സെൻസസ് എത്രയും വേഗം പ്രഖ്യാപിച്ച് അധസ്ഥിത ജാതികളുടെ പുനരുധാരനം ഉറപ്പാക്കുവാന്‍  അഭ്യർത്ഥിക്കുന്നു. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

7% വിദ്യാഭ്യാസ സംവരണം - നാടാർ സംയുക്ത സമിതി - അവകാശ സമരം - II (26/11/2024) (ക്ലിക്ക് ഫോട്ടോ )

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024

കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024
കേരള കൌമുദി പ്രതിഭാ പുരസ്കാരം 2024 ബഹു: കേരളാ ഗവ: രെജിസ്ട്രേഷൻ ,മ്യൂസിയ പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും കേരള നാടാര്‍ മഹാജന സംഘം (KNMS) സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ ലോറന്‍സ് അവര്‍കള്‍ സ്വീകരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ. ലോറന്‍സ് “ഭാരത്‌ സേവക് സമാജ് ദേശീയ അവാര്‍ഡ് ” സ്വീകരിക്കുന്നു.

KNMS വിദ്യോത്സവം 2024 സിനിമാ നടന്‍ ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (Click photo to download)

ബഹുമാനപ്പെട്ട KNMS സംസ്ഥാന പ്രസിഡൻ്റിൻറെ സമുദായത്തോടുള്ള അഭ്യര്‍ത്ഥന

ബഹുമാനപ്പെട്ട KNMS സംസ്ഥാന  പ്രസിഡൻ്റിൻറെ സമുദായത്തോടുള്ള  അഭ്യര്‍ത്ഥന

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

KNMS മുന്‍ നേതാക്കളെ ആദരിക്കുന്നു

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

ബഹു: KNMS സംസ്ഥാന പ്രസിഡന്റിനെ നെയ്യാറ്റിന്‍കര ടൌണ്‍ ശാഖ ആദരിക്കുന്നു.

KNMS സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറിയോടൊപ്പം RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

KNMS   സംസ്ഥാന   പ്രസിഡന്‍റ്   സെക്രട്ടറിയോടൊപ്പം  RCC യിലെ രോഗികളെ സന്ദര്‍ശിക്കുന്നു

Kamarajar - The King Maker Who Went Unnoticed | Keerthi History

അനന്ദപദ്മനാഭൻ നാടാർ ചരിത്രംDalapathy Anantha Badmanabhan Nadar