ഫോട്ടോ ഗാലറി
KNMS-ന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്തു കാണുക
KNMS പേരൂര്‍ക്കട ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു
പേരൂര്‍ക്കട : കേരള നാടാർ മഹാജന സംഘം (KNMS) പേരൂര്‍ക്കട ശാഖയില്‍ കൂടിയ യോഗത്തില്‍ ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു. KNMS സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ.ലോറന്‍സ് അവര്‍കള്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പേരൂര്‍ക്കട ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റായി ശ്രീ ഷെറിന്‍ എസ് തോമസ്,സെക്രട്ടറി ഷിബു വിക്ടര്‍, ട്രഷറർ ശാലിക ഹരി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി, രക്ഷാധികാരി കെ.സി. രാജൻ നാടാര്‍, ട്രഷറർ ആർ പി ക്ലിന്റ്, രജിസ്ട്രാര്‍ കെ.പി സൂരജ്, ലീഗല്‍ അഡ്വൈസർ എം.എച്ച്. ജയരാജൻ, എന്നിവർ യോഗത്തില്‍ സംസാരിച്ചു.
നാടാർ സംയുക്ത സമിതി പാറശ്ശാല മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം : നാടാർ സംയുക്ത
സമിതി പാറശ്ശാല മണ്ഡലം കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ
ദിവസം വെള്ളറട കെ.എന്‍.എം.എസ് BEd കോളേജില്‍ വച്ച് കൂടിയ യോഗത്തില്‍ ഷിബു വെള്ളറട
അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി നിഷാന്ത്. ജി പ്രസിഡന്റ്, സെക്രട്ടറി ഷിബു വെള്ളറട,ട്രഷറർ തുളസീദാസ്, വൈസ്
പ്രസിഡന്റ്മാര്‍ രാജൻ, ഷൈൻ രാജ്,ജോയിന്റ്
സെക്രട്ടറി പ്രതിഭ എന്നിവരെ തിരഞ്ഞെടുത്തു. KNMS സംസ്ഥാന പ്രസിഡൻറ് ജെ ലോറൻസ്,VSDP
പ്രസിഡൻറ്പ്രസിഡന്‍ ശ്യാം ലൈജു, NSF
ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,നാടാർ സർവീസ് ഫെഡറേഷൻ ജനറൽ
സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ,അഡ്വക്കേററ് MH ജയരാജന്‍,സത്യരാജ്,പള്ളിച്ചല്‍
ബൈജു,സൂരജ് കെ.പി,വെള്ളറട ദാനം തുടങ്ങിയ നേതാക്കൾ
പങ്കെടുത്തു.
32-ാമത് ശാഖാ വാര്‍ഷികവും 122-ാമത് കാമരാജ് ജയന്തി
സമാപന
സമ്മേളനവും
കാട്ടാക്കട : കേരള നാടാർ മഹാജന സംഘം (KNMS) മാമ്പള്ളി ശാഖയുടെ 32-ാമത് ശാഖാ വാര്‍ഷികം പേഴുംമൂട് കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജെ ലോറന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ 122-ാമത് കാമരാജ് ജയന്തി സമാപന സമ്മേളനം ജി സ്റ്റീഫന്‍,MLA ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളോടെ ആരംഭിച്ച യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാജേന്ദ്രന്‍,കരിച്ചല്‍ ജയകുമാര്‍, KNMS ജനറൽ സെക്രട്ടറി പാറശ്ശാല കൃഷ്ണൻകുട്ടി, ട്രഷറർ ആർ പി ക്ലിന്റ്, ലീഗല്‍ അഡ്വൈസർ എം.എച്ച്. ജയരാജൻ, ഓര്‍ഗ : സെക്രട്ടറി ഷെറിന്‍ എസ് തോമസ്, താലൂക്ക് പ്രസിഡന്റ്മാരായ മാമ്പള്ളി ക്ലീറ്റസ്, ചന്ദ്രന്‍ വൈദ്യര്‍, ശാഖാ പ്രസിഡന്റ് റിക്സണ്‍ ദാസ്, സെക്രട്ടറി രജീഷ് എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം
: നാടാർ സംയുക്ത സമിതി കോവളം മണ്ഡലം കമ്മിറ്റിരൂപീകരിച്ചു. ഉച്ചക്കട സഹൃദയാനന്ദ ഗ്രന്ഥശാല ഹാളിൽ ഇന്ന് കൂടിയ
യോഗം KNMS സംസ്ഥാന പ്രസിഡൻറ് ജെ ലോറൻസ് ഉദ്ഘാടനം ചെയ്തു. KNMS സംസ്ഥാന വൈസ് പ്രസിഡൻറ്
ബാലരാമപുരം മനോഹര്‍ അധ്യക്ഷത വഹിച്ചു. നാടാർ സംയുക്ത സമിതി കോവളം മണ്ഡലം കമ്മിറ്റി
പ്രസിഡന്റായി ബാലരാമപുരം മനോഹറിനെ തിരഞ്ഞെടുത്തു. VSDP ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, NSF ജനറൽ
സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ
തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
KNMS വിദ്യോത്സവം 2024 സിനിമാ നടന്‍ ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (Click on photo to download)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ