സേനാപതി/ദളപതി
അനന്തപട്മാനാഭാന്‍ നാടാര്‍
1698-ല്‍ കന്യാകുമാരി
ജില്ലയില്‍ നാടാര്‍ കുലത്തില്‍
ശ്രീ താണു
മാലയ പെരുമാൾക്കും ശ്രീമതി ലക്ഷ്മി
ദേവിക്കും ജനിച്ച ഒരു അസാമാന്യ ധീരനും രാജ്യസ്നേഹിയും രാജഭക്തനും ആയിരുന്നു
ദളപതി അനന്തപട്മാനാഭാന്‍ നാടാര്‍.
വിവാഹപ്രായത്തില്‍ അമ്മാവന്റെ മകള്‍ ആയ പാർവ്വതി യെ വിവാഹം കഴിച്ചു.
അതില്‍ ഒരു പുത്രന്‍ ഉണ്ടാവുകയും അയ്യന്‍ പെരുമാള്‍ എന്ന് നാമകരണം ചെയ്തു.
ഭാര്യ അകാലത്തില്‍ മരണപ്പെടുകയും ശിഷ്ട
ജീവിതം ബ്രഹ്മചാര്യായി രാജ്യത്താകമാനം
നടന്നു നാടാർ വംശത്തിനായി ആയോധനകലകൾ അഭ്യസിപ്പിക്കുന്ന ഗുരുവായി.
ദേശ വ്യാപകമായി തിരുവിതാംകൂറില്‍ 108 ആയോധന കളരിസംഘങ്ങൾ സ്ഥാപിക്കുകയും കായിക-ആയോധന
അഭ്യാസങ്ങൾ യുവാക്കളെ പരിശീലിപ്പിക്കുകയും
ചെയ്തു. അദ്ദേഹത്തിന്റെ അഭ്യാസ മികവും
അറിവും,മർമ്മ വിദ്യയും അന്നത്തെ യുവരാജാവായി അനിഴം തിരുനാളിനു
അഭ്യസിപ്പിച്ചിട്ടുണ്ട്.
മാർത്താണ്ഡ വർമ്മയുടെ
ആരാധകനായിരുന്നു അദ്ദേഹം.
ഒരിക്കൽ എട്ടു വീട്ടിൽ പിള്ളമാരുടെ
നേതൃത്വത്തിൽ കുഞ്ഞുകൂട്ടം പട മാങ്കോട്ട് ആശാന്റെ വീട്ടിൽ മാർത്താണ്ട വർമ്മ ഉണ്ടെന്നു കരുതി ആക്രമിച്ചു
തീവെയ്പ്പ് നടത്തിയപ്പോൾ പ്രതിരോധിച്ചു തോൽപിച്ചു ഓടിച്ചത് അനന്ത പദ്മനാഭന്റെ
നേതൃത്വത്തിൽ ഉള്ള നാടാർ സൈന്യം ആയിരുന്നു.
യുദ്ധത്തിൽ ജീവഭയത്താൽ നെയ്യാറ്റിന്കരയിലെത്തിയ
മാർത്താതാണ്ഡവർമ്മയെ അമ്മച്ചിപ്ലാവിൽ ഒളിപ്പിച്ച് ഭ്രാന്തൻ ചാന്നാനായി അഭിനയിച്ചു
രക്ഷിച്ചതും അനന്തപദ്മനാഭൻ തന്നെയായിരുന്നു.തമ്പിമാരുമായുള്ള പോരിൽ വർമ്മയ്ക്ക്
മേധാവിത്വം നൽകിയ കൽക്കുളം കോട്ട യുദ്ധം നയിച്ചതും അനന്തപദ്മനാഭൻ നാടാർ ആയിരുന്നു. തമ്പിമാരുമായുള്ള പോരിൽ മാർത്താണ്ഡ വർമ്മയ്ക്ക് മേധാവിത്വം
നൽകിയ കൽക്കുളം കോട്ട യുദ്ധം നയിച്ചതും അനന്തപദ്മനാഭൻ നാടാർ ആയിരുന്നു. 1729 ൽ മാർത്താതാണ്ഡവർമ്മ രാജ്യാധികാരം
നേടിയതോടെ അനന്തൻ വലിയ പടത്തലവൻ അഥവാ ദളപതി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.
മാർത്താണ്ഡ വർമ്മയെ തെക്കൻ കേരളത്തിലെ പ്രബലനാക്കി മാറ്റിയ കായംകുളം യുദ്ധം
നയിച്ചത് അനന്തപദ്മനാഭൻ നാടാരും, രണ കീർത്തി ചേകവർ എന്ന ഈഴവ
സൈന്യാധിപനും കൂടിയാണ്.
കൊളച്ചൽ യുദ്ധം 1741 ഓഗസ്റ്റ് 10 നു ഇന്ത്യൻ രാജ്യമായ തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്നു. 1741 ഓഗസ്റ്റ് 10-ന് മാർത്താണ്ഡ വർമ്മ രാജാവിന്റെ സൈന്യം അഡ്മിറൽ യൂസ്റ്റാച്ചിയസ് ഡി ലാനോയുടെ നേതൃത്വത്തിലുള്ള ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ചരിത്ര പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ വർമ്മയുടെ സൈന്യത്തെ നയിച്ചതും അനന്തപദ്മനാഭൻ നാടാർ ആയിരുന്നു.
അനന്തപദ്മനാഭൻ നാടാരെ
1750 സെപ്റ്റംബർ 13 നു തിരുവട്ടാറിൽ വെച്ചു ആഹാരത്തിൽ വിഷം ചേർത്ത് മയക്കിയ
ശേഷം കുട്ടൻ എന്ന നാടാർ സമുദായത്തിൽ പെട്ട ഒരുവനെ കൊണ്ട് തന്നെ അനന്തപദ്മനാഭനെ
വെട്ടി കൊല്ലിക്കുകയായിരുന്നു അന്നത്തെ
സവർണ്ണ പ്രമാണിമാർ. രാമയ്യൻ ദളവ
എന്ന നീച ദളവ ആണ് ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.അനന്ത പദ്മനാഭന്റെ
മരണത്തോടെ നിശേഷം തകർന്ന മാർത്താണ്ഡ വർമ്മ 1950 ജനുവരി 19 നു രാജ്യത്തെ പദ്മനാഭ
സ്വാമിക്ക് മുന്നിൽ തൃപ്പടിദാനമായി സമർപ്പിക്കുകയായിരുന്നു.
തികഞ്ഞ രാജ്യ സേന്ഹിയും നിസ്വാർഥ സേവകനും ആയിരുന്നു ദളപതി
അനന്തപദ്മനാഭൻ നാടാർ. അദ്ദേഹത്തിന്റെ
രാജ്യസ്നേഹത്തിന്റെയും രാജ സേവനത്തിന്റെയും പ്രതീകമായി തിരുവനന്തപുരം പാങ്ങോട്
മിലിറ്ററി ഗ്രൗ ണ്ടിനു കുളച്ചൽ സ്റ്റേഡിയം എന്ന് നാമകരണം ചെയ്യുകയും
അദ്ദേഹത്തിന്റെ ദീർഘകായ പ്രതിമ
സ്മരണാർദ്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
-0-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ