നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കട്ടെ
സന്ദേശം : ഭാരത സംസ്കാരം :ലോകാ സമസ്താ - സുഖിനോ ഭവന്തു: എന്നാണ്. അതായത് ലോകത്തിലുള്ളവരെല്ലാം സുഖമായി ജീവിക്കട്ടേ എന്ന് സാരം. പുരാണ വേദങ്ങളില്സത്യത്തെ അമ്മയായും അറിവിനെ അച്ഛനായും, സദ്ബുദ്ധിയെ അനുജനായും ദയയെ സുഹൃത്തായിട്ടും, ദുഃഖ സഹനത്തെ ഭാര്യയായിട്ടും കോപ സഹനത്തെ പുത്രനായിട്ടും ബോധതലത്തിൽ കരുതി പ്രവര്ത്തിക്കുവാ൯ നമ്മെ പഠിപ്പിക്കുന്നു. സത്യവും ധര്മ്മവും ക്ഷമയും കൊണ്ട് വേണം സഹ ജീവിയോടൊപ്പം ജീവിക്കേണ്ടത് എന്ന് ഓര്മിപ്പിക്കുകയും ചെയ്യുന്നു.
കാലമാകുന്ന സര്പ്പത്തിന്റെ വായ്ക്കുള്ളിലിരിക്കുന്ന തവളയാണ് നാമെല്ലാപേരും. തവളെയെ സര്പ്പം വിഴുങ്ങാനായി പിടിക്കുമ്പോൾ തവള അതിനു മുന്നിലൂടെ പോകുന്ന ഈച്ചയെ നാക്ക് നീട്ടി പിടിച്ചു ഭക്ഷിക്കുന്ന പോലെ, നമ്മളും എല്ലാം വെറുതെയാണെന്നറിഞ്ഞിട്ടും അക൪മ്മങ്ങൾ ചെയ്തു കൂട്ടുന്നു.
കഷ്ടപ്പെട്ട് ഉരുട്ടി വലുതാക്കി വച്ചിട്ട് അത് മുഴുവന്കൈവിട്ടു താഴേക്ക്പതിക്കുന്നതത് അവസാനം കണ്ടു
മരിക്കേണ്ടി വരുന്നു. നാം ജനിച്ചത്തന്നെ മരിക്കാനാണ്. നാം മരിക്കുമ്പോള്കൂടെ കൊണ്ടുപോകുന്നത് നമ്മുടെ പ്രവര്ത്തികളും (നല്ലത്/മോശം)അറിവും മാത്രം. അതൊഴിച്ചു ശൂന്യതയില്വലയം പ്രാപിച്ചു മറ്റൊരു ജീവനായി പുനര്ജനിച്ചാലായി. അതിനാല്
ജനനത്തിനും മരണത്തിനും ഇടയിലെ കോപ്രായങ്ങള്‍ സദ്പ്രവ൪ത്തിയായി നിലനിര്ത്തി മരിക്കുക. കൂടുതല്‍ അറിയാന്‍ (ക്ലിക്ക് ചെയ്യുക)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ